ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Saturday, December 31, 2022

ഏഴാം ദിന കമ്മിറ്റി പ്രവർത്തനം

ജനുവരി 1 ഏഴാം ദിവസം ആറ് ഗ്രൂപ്പുകൾ 6 കമ്മിറ്റികളായി തിരിഞ്ഞു. ഒന്നാം ഗ്രൂപ്പ് പ്രോഗ്രാം കമ്മിറ്റി രണ്ടാം ഗ്രൂപ്പ് റിസപ്ഷൻ കമ്മിറ്റി മൂന്നാം ഗ്രൂപ്പ് കൾച്ചറൽ കമ്മിറ്റി നാലാം ഗ്രൂപ്പ് ഡോക്യുമെന്റേഷൻ കമ്മിറ്റി അഞ്ചാം ഗ്രൂപ്പ് മെസ്സ് കമ്മിറ്റി ആറാം ഗ്രൂപ്പ് ഡിസിപ്ലിൻ കമ്മിറ്റി എന്നിവയാണ്.






ഏഴാം ദിനം മാലിന്യനിർമ്മാർജ്ജനം/പൊതു ഇട ശുചീകരണം

 930 -ശുചീകരണ പ്രവർത്തനങ്ങൾ

ക്യാമ്പിന്റെ അവസാന ദിവസമായ ഒന്നാം തീയതി ഞായറാഴ്ച രാവിലെ തന്നെ സ്കൂളും പരിസരവും ടോയ്ലറ്റുകളും ഒന്നുകൂടി വൃത്തിയാക്കുകയും പഴയ രീതിയിലേക്ക് സ്കൂളിനെ എത്തിക്കുകയും ചെയ്തു.
























ഏഴാം ദിന പത്രപ്രകാശനം

ജനുവരി 1 ഏഴാം ദിനം അഞ്ചാം ഗ്രൂപ്പ് പത്രപ്രകാശനം നടത്തി.ഉമേഷ് സാറിൻറെ നേതൃത്വത്തിൽ ആയിരുന്നു അഞ്ചാം ഗ്രൂപ്പിലെ വളണ്ടിയേഴ്സ് പത്രപ്രകാശനം നടത്തിയത്.








ഏഴാം ദിനം അസംബ്ലി

ജനുവരി 1 പുതുവർഷം ഏഴാം ദിനം രാവിലെ 7 മണിക്ക് ഒന്നാം ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ക്യാമ്പ് അസംബ്ലി നടത്തി. ശ്രേയ  ആയിരുന്നു ക്യാമ്പ് ലീഡർ. ക്യാമ്പിൽ പ്രതിജ്ഞ സന്ദേശം ഡോക്യുമെന്റേഷൻ പത്രം പ്രകാശനം എന്നിവ നടത്തി.






ഏഴാം ദിന വ്യായാമം

ജനുവരി 1 ഏഴാം ദിനം അസംബ്ലിയിൽ എൻഎസ്എസ് വളണ്ടിയേഴ്സ് വ്യായാമം ഉമേഷ് സാറിൻറെ നേതൃത്വത്തിൽ നടത്തി.






ആറാം ദിനം ക്യാമ്പ് അവലോകനം

ഡിസംബർ 31 ആറാം ദിനം രാത്രി 9 മണിയോട ക്യാമ്പ് അവലോകനം ആരംഭിച്ചു. ധ്യാൻ കൃഷ്ണ ആയിരുന്നു സ്പീക്കർ.ധ്യാൻ കൃഷ്ണയുടെ നേതൃത്വത്തിൽ എല്ലാ വളണ്ടിയേഴ്സും ഓരോ കമ്മിറ്റികളുടെ നല്ല വശങ്ങളെ കുറിച്ചും മോശ വശങ്ങളെ കുറിച്ചും പറഞ്ഞു.






ആറാം ദിന കലാപരിപാടികൾ

ഡിസംബർ 31 രാത്രി 7 മണിക്ക് കലാപരിപാടിയുടെ നേതൃത്വം വഹിച്ചത് നാലാം ഗ്രൂപ്പ് ആയിരുന്നു.അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ  അധ്യാപകരായ സിന്ധു ടീച്ചറും സുമേഷ് സാറും വളണ്ടിയർസിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.ശേഷം വളണ്ടിയേഴ്സ് അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചു.












ആറാം ദിന കമ്മിറ്റി പ്രവർത്തനം

ആറാം ദിനത്തിൽ 6 ഗ്രൂപ്പും 6 കമ്മിറ്റികളായി തിരിഞ്ഞു. ഒന്നാം ഗ്രൂപ്പ് ഡിസിപ്ലിൻ കമ്മിറ്റി രണ്ടാം ഗ്രൂപ്പ് പ്രോഗ്രാം കമ്മിറ്റി മൂന്നാം ഗ്രൂപ്പ് റിസപ്ഷൻ കമ്മിറ്റി നാലാം ഗ്രൂപ്പ് കൾച്ചറൽ കമ്മിറ്റി അഞ്ചാം ഗ്രൂപ്പ് ഡോക്യുമെന്റേഷൻ കമ്മിറ്റി ആറാം ഗ്രൂപ്പ് മെസ്സ് കമ്മിറ്റി എന്നിവയാണ്.







ആറാം ദിനം നേതൃത്വ പരിശീലനം

ഡിസംബർ 31 ആറാം ദിനം നേതൃത്വ പരിശീലന ക്ലാസ് ശ്രീ കെ. പി രാമകൃഷ്ണൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്) സാർ ക്ലാസ് നടത്തി. ക്ലാസിൽ  പേപ്പർ ഒറിഗാമി ചെയ്യാൻ പഠിപ്പിക്കുകയും തൊപ്പിയും മാന്ത്രികവടി എങ്ങനെ ഉണ്ടാക്കാമെന്നും പറഞ്ഞു തന്നു കൂടാതെ രസകരമായ കളികളും കളിച്ചു.