ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Sunday, July 10, 2022

+1 പ്രവേശനം

എൻ.എസ്.എസ് ഹെൽപ്പ് ഡസ്ക്ക് തുടങ്ങി 

Co Ordinators Camp

പ്രിസം എന്ന പേരിൽ പരിശീലനം നേടിയിട്ടില്ലാത്ത പ്രോഗ്രാം ഓഫീസർമാർക്ക് നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി വിഭാഗം സംഘടിപ്പിക്കുന്ന പരിശീലന കളരി ഇന്ന് പൂർണമാവുകയാണ്.....
മുൻകാലങ്ങളിൽ കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുത്തുകൊണ്ട് പൂർത്തീകരിക്കുന്ന പരിശീലനം ഇത്തവണ അഞ്ചുദിവസംകൊണ്ട് പൂർത്തിയാവുകയാണ്.....
14 പരിശീലന കേന്ദ്രങ്ങൾ, 1066 പ്രോഗ്രാം ഓഫീസർമാർ, ഒരേപോലെ ചിട്ടപ്പെടുത്തിയ പരിശീലന മൊഡ്യൂളുകൾ.....
സംസ്ഥാനതലത്തിൽ രൂപം കൊടുത്ത റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മ.....

അവരെ മുന്നിൽ നിന്ന് നയിച്ച എംപാനൽ ട്രെയിനിങ് സെൻറർ കോഡിനേറ്റർമാർ ബഹുമാന്യരായ ഡോ.എൻ എം സണ്ണിമാഷും സോമൻസാറും.....

സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിനിടയിലും PRISM സന്ദർശിക്കാൻ എത്തിയ ബഹുമാനപ്പെട്ട സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ ആർ എൻ അൻസർ സർ...

തിരക്കിനിടയിലും ഓടിയെത്തി പരിശീലനം വേറിട്ട അനുഭവമാക്കിമാറ്റിയ എൻഎസ്എസിന്റെ സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ സംസ്ഥാന പരിശീലകർ തോമസ് സക്കറിയ സാറും പുളിക്കൻ മാഷും....

പരിശീലന ചുമതല സംസ്ഥാനതലത്തിൽ ഏകോപിപ്പിച്ച മധ്യമേഖല ആർ പി സി ഡോ എൻ രാജേഷ് മാഷ്...
അക്കാഡമിക് ഏകോപനം നടത്തിയ പ്രിയ സുഹൃത്ത് തെക്കൻ മേഖല ആർ പി സി ബിനു സാർ
പരിശീലനത്തിന്റെ ഓരോ ഘട്ടങ്ങളിലും വളരെ നേതൃത്വപരമായി ഇടപെട്ട ഉത്തരമേഖല ആർ പി സി മനോജ് കുമാർ മാഷ്..

14 സെന്ററുകളുടെയും ചുമതലകൾ നിർവഹിച്ച ശ്രീജ ടീച്ചർ ,അഭിലാഷ് സാർ, അരുൺ സാർ, അശോക് കുമാർ സാർ, രാഹുൽ സാർ, സുമമോൾ ടീച്ചർ, പൗലോസ് സാർ, പ്രതീഷ് സാർ, പ്രവീൺ സാർ, സുരേഷ് സാർ, ശ്രീചിത്ത് സാർ, ശ്രീധരൻ സാർ, ശ്യാൽ സാർ, ഓരോരുത്തരും അവരവരുടെ മേഖലകൾ ഒന്നിനൊന്ന് മെച്ചമാക്കി ക്യാമ്പുകൾ പൂർത്തീകരിക്കുകയാണ്...

മുഴുവൻ ജില്ലാ കൺവീനർമാരും പി എ സി അംഗങ്ങളും PRISM ന്റെ വിജയത്തിനായി ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചു....

നിരവധി വെല്ലുവിളികൾക്കിടയിലും എൻഎസ്എസിന്റെ വിദ്യാർഥികളെ നയിക്കാനായി മുന്നോട്ടുവന്ന പ്രസത്തിന്റെ ഭാഗമായ മുഴുവൻ പ്രോഗ്രാം ഓഫീസർമാരെയും അഭിനന്ദിക്കുന്നു.,.

ഹയർസെക്കൻഡറി എൻഎസ്എസിന് ഇത്തരത്തിൽ ഒരു ക്യാമ്പ് സംസ്ഥാനതലത്തിൽ ഒരേസമയം നടത്താൻ കഴിയും എന്ന ആത്മവിശ്വാസം പകർന്നു തന്ന അക്കാഡമിക് ജോയിൻ ഡയറക്ടർ സുരേഷ്സാറിന് ഒരു ബിഗ് സല്യൂട്ട്..,.

പുതിയ അക്കാഡമിക് വർഷം ആരംഭിക്കുമ്പോൾ തന്നെ നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾക്ക് കൃത്യത കൈവരിക്കുന്ന രീതിയിലുള്ള സമഗ്രമായ ഇടപെടലാണ് "PRISM" ത്തിലൂടെ നമുക്ക് കൈ വന്നിട്ടുള്ളത്..
പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്നും പൗരത്വത്തിലേക്ക് വളർന്നുവരുന്ന വിദ്യാർത്ഥികൾ ഉന്നതമായ മാനവികമൂല്യങ്ങൾ ഉൾക്കൊള്ളുന്നവരാകണം എന്ന ലക്ഷ്യത്തോടുകൂടിയാണ് നാഷണൽ സർവീസ് സ്കീം പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നത്.....

PRISM ത്തിൽ നിന്നും ഉൾക്കൊണ്ട ആശയ വൈവിധ്യങ്ങളോടെ നമുക്ക് പുതിയ അക്കാഡമിക് വർഷം ഉജ്ജ്വലമായി ആരംഭിക്കാം....

പ്രസത്തിന്റെ വിജയത്തിനായി ഒരുമിച്ച് തോൾ ചേർന്ന ഏവരെയും ഹൃദയംഗമായി അഭിനന്ദിക്കുന്നു.....

Dr Jacob John 
Programme coordinator
Higher secondary NSS
DGE, TVM

Welcome