മൂന്നാം ദിനം വൈകുന്നേരം 4 മണിക്ക് കില്ലാടി പാവ നിർമ്മാണത്തെ കുറിച്ചുള്ള വീഡിയോ നിരീക്ഷിച്ച് 6 ഗ്രൂപ്പുകളായി തിരിഞ്ഞ് വളണ്ടിയർമാർ കില്ലാടി പാവകളെ നിർമ്മിച്ചു . ഓരോ ഗ്രൂപ്പുകളും ലഹരി വിരുദ്ധ കാവൽ പടയാളികളായ കില്ലാടി പാവാ നിർമ്മാണം പൂർത്തിയാക്കുകയും ഒരു ഗ്രൂപ്പ് 10 പാവകൾ എന്ന രീതിയിൽ നിർമ്മിച്ച പാവകളെ പ്രദേശത്തെ വീടുകളിലേക്ക് നൽകുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയും ചെയ്തു.
സ്കൂൾ പരിസരത്തെ വീടുകളിൽ സന്ദർശിച്ച് ലഹരി വിരുദ്ധ സന്നദ്ധ ഭടന്മാരായ കില്ലാടിപ്പാവകളെ അവർക്ക് നൽകി.