ANJARAKANDY HIGHER SECONDARY SCHOOL KAVINMOOLA KANNUR   NSS UNIT NO 190............

Monday, June 19, 2023

വായനാ ദിനാചരണം

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരായ ദേവനന്ദ പി എ ശ്രീദിയ.ദിൽജിത്ത് എന്നിവർ വായിച്ച പുസ്തകങ്ങളുടെ അവലോകനം വായനാദിനത്തിൽ നടത്തി.ഓരോ പുസ്തകവും എങ്ങനെയാണ് മനുഷ്യജീവിതത്തിന്റെ നേർവെളിച്ചം ആകുന്നത് എന്ന് കുട്ടികൾ പറഞ്ഞു കൊടുത്തു.

Monday, June 5, 2023

പരിസ്ഥിതി ദിനം

അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ്  മാമ്പഴക്കാലം എന്ന പേരിൽപരിസ്ഥിതി ദിനാചരണം ആഘോഷിച്ചു. ഓരോവളണ്ടിയറും ഓരോ മാവിൻ തൈ കൊണ്ടുവന്ന് സ്കൂൾ ക്യാമ്പസിലും ദത്ത് ഗ്രാമത്തിലെ വീടുകളിലും വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു.

Friday, January 20, 2023

അക്ഷയപാത്രത്തിലേക്ക് എൻഎസ്എസ് വളണ്ടിയേഴ്സിന്റെ വക ഒരു പൊതിച്ചോറ്

ജനുവരി 19 തിന് എൻഎസ്എസ് വളണ്ടിയേഴ്സ് ഒരുനേരത്തെ ഭക്ഷണമില്ലാത്ത വ്യക്തികൾക്ക് ഒരു പൊതിച്ചോറ് നൽകി. കണ്ണൂർ പോലീസ് അസോസിയേഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

Thursday, January 19, 2023

IRPC സാന്ത്വന സന്ദർശനം

ജനുവരി പതിനെട്ടാം തീയതി എൻഎസ്എസ് വളണ്ടിയേഴ്സ് ഐ .ആർ.പി.സി സാന്ത്വന കേന്ദ്ര സന്ദർശനം നടത്തി. അവിടെയുള്ള വ്യക്തികളുടെ ജീവിതാവസ്ഥ തിരിച്ചറിയാനും പ്രശ്നങ്ങൾ നേരിട്ട് കാണാനും കഴിഞ്ഞു.

Sunday, January 1, 2023

മീഡിയ വിങ് - റിപ്പോർട്ടിങ്

  

മീഡിയ വിങ്ങിലെ എല്ലാ അംഗങ്ങളും  വളരെ ശക്തമായി തന്നെ  ക്യാമ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ പ്രധാന  പങ്കുവഹിച്ചിരുന്നു എങ്കിലും  അവരിൽ എടുത്തുപറയാവുന്ന പ്രാർത്ഥന ,   നാസിം ഷഹദ , എന്നീ  രണ്ടുപേരാണ്  ക്യാമ്പ് തുടക്കം മുതൽ അവസാനം  വരെ ഈ ഒരു ബ്ലോഗിലേക്ക് ചേർക്കുന്നതിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. ഫോട്ടോഗ്രാഫിക് സഹായിച്ചിട്ടുള്ളത്  കുമാരി ദേവനന്ദ ദിനേശ് ആണ് 

...




സപ്തദിന സഹവാസ ക്യാമ്പ് സമാപന സമ്മേളനം

 

സപ്തദിന സഹവാസ ക്യാമ്പ് സമാപനം.

പറമ്പായി. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിന്റെ  എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ  സമാപനം 1 . 1. 2023 ന്  ശിവപ്രകാശം യുപി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഒ. എം ലീന അധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച വളണ്ടിയർമാർക്കുള്ള സമ്മാനം ശ്രീ. ചന്ദ്രൻ കല്ലാട്ടും,  ശ്രീ എം വി ദേവദാസും  ( പ്രസിഡണ്ട് അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി)   നൽകി.  ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. ചടങ്ങിൽ ശ്രീമതി .എം .സുചിത്ര ( ഡെപ്യൂട്ടി എച്ച്, എം.. ശിവപ്രകാശം  യു പി സ്ക്കൂൾ). അഞ്ചരക്കണ്ടി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് രമേശൻ കരുവാത്ത്, ശിവപ്രകാശം സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ പി. കെ ലിജീഷ്,  അഡ്വ: ഇ. രാഘവൻ , അഡ്വ: എം എം  അജിത് കുമാർ .ശ്രീ ടി. ഗംഗാധരൻ മാസ്റ്റർഎന്നിവർ ആശംസകൾ അർപ്പിച്ചു.

















സ്വാഗതം -ശ്രീമതി വികെ ബിന്ദു ( പ്രോഗ്രാം ഓഫീസർ അഞ്ചരക്കണ്ടി എച്ച് എസ് എസ് )

അധ്യക്ഷത - ശ്രീമതി ( ഒ .എം ലീന ,പ്രിൻസിപ്പൽ അഞ്ചരക്കണ്ടി എച്ച്എസ്എസ്)
ഉദ്ഘാടനം -  ശ്രീ ചന്ദ്രൻ കല്ലാട്ട് (മെമ്പർ കണ്ണൂർ ജില്ലാ പഞ്ചായത്ത്).
സമ്മാനദാനം - ശ്രീ എം വി ദേവദാസ് (പ്രസിഡണ്ട് അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി)
ആശംസകൾ
ശ്രീ ലിതേഷ് കോളയാട് കൂത്തുപറമ്പ് ക്ലസ്റ്റർ  കൺവീനർ ,പി എ.സി മെമ്പർ )
അഡ്വക്കറ്റ് എം എം അജിത് കുമാർ (ട്രഷറർ അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി)
ശ്രീ രമേശൻ കരുവാത്ത് ( പിടിഎ പ്രസിഡണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ )
ശ്രീ കെ കെ പ്രസാദ് ( പതിമൂന്നാം വാർഡ് മുൻ മെമ്പർ )
ശ്രീ പി ജയകുമാർ (പിടിഎ പ്രസിഡണ്ട് ശിവപ്രകാശം. യുപി സ്കൂൾ )
ശ്രീ നിസാർ . ( പി ടി എക്സിക്യൂട്ടീവ് അംഗം അഞ്ചരക്കണ്ടി എച്ച്എസ്എസ്)
.ശ്രീ .പി കെ ലിജീഷ്. വൈസ്  പ്രസിഡണ്ട് ശിവപ്രകാശം . യു. പി സ്കൂൾ )
നന്ദി കുമാരി ദേവനന്ദയെ ( (വളണ്ടിയർ ലീഡർ )
ദേശീയ ഗാനം 
പതാക താഴ്ത്തൽ .
ശ്രീമതി  എം. സുചിത്ര ഡെപ്യൂട്ടി എച്ച്. എം. ശിവപ്രകാശം. യു പി സ്കൂൾ)
അഡ്വ: ഇ .രാഘവൻ
ശ്രീ. ടി.കെ.ഗംഗാധരൻ . 


സന്ദർശനങ്ങൾ

 ക്യാമ്പിൽ ഇതിൽ മോണിറ്ററിംഗ് ടീം , പിടിഎ ഭാരവാഹികൾ ,ജില്ലാ കമ്മിറ്റി അംഗങ്ങൾ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ സന്ദർശിച്ചിട്ടുണ്ട് എങ്കിലും അവരിൽ എടുത്തുപറയേണ്ട സന്ദർശനം റിട്ടയേർഡ്  ഓഫീസ്  സ്റ്റാഫ്  ശ്രീമതി സുഷമ ചേച്ചിയുടേതാണ് 














ഫീഡ് ബാക്

 സമാപന സമ്മേളനത്തോടനുബന്ധിച്ച് താഴെപ്പറയുന്ന വളണ്ടിയർമാർ  ക്യാമ്പ് നെ കുറിച്ച് ഫീഡ്ബാക്ക് നൽകി


ശ്രീദിയ ദിൽജിത്ത്


മുഹമ്മദ് അശ്മിൽ
നാസിം ഷഹദ്
. കക്കോത്ത് നിവേദ്യ അനീഷ് ബാബു
ദേവനന്ദ ഹരിഹരൻ
ശിവന്യ





ഗ്രാമദീപിക --- സ്നേഹാദരം സമ്മാന ദാനം

 ഗ്രാമ ദീപിക  -എന്ന പ്രോജക്ട് നോടനുബന്ധിച്ച് ച്ച ക്യാമ്പിൽ ബഡിംങ്ങ്,  ഗ്രാഫ്റ്റിംങ്ങ് ,  ബോൺസായി മരങ്ങളുടെ നിർമ്മാണം  തുടങ്ങിയവയെക്കുറിച്ച് ക്ലാസെടുത്തു തന്ന  അഡ്വ. ഇ.  രാഘവൻ അവർകൾക്ക് ക്യാമ്പിന്റെ  സ്നേഹാദരം ആയി ബഡ്ഡ് ചെയ്ത ഒരു പ്ലാവിൻ തൈ നൽകി 





മികച്ച ലഹരി വിരുദ്ധ പോസ്റ്ററിനുള്ള സമ്മാന ദാനം

 മികച്ച ലഹരി വിരുദ്ധ പോസ്റ്ററിനുള്ള  സമ്മാനം താഴെപ്പറയുന്ന വിദ്യാർഥികൾ നേടി.

 ഒന്നാം സമ്മാനം - നിവേദ്യ.കെ

രണ്ടാം സമ്മാനം 1) , 1 ദേവനന്ദ ദിനേശ്

2 പ്രാർത്ഥന എസ്. പ്രവീൺ


മൂ ന്നാം സമ്മാനം - ജിഷ്ണു. ജി







ഏറ്റവും നല്ല വളണ്ടിയർമാർക്കുള്ള സമ്മാനദാനം

 ഏറ്റവും നല്ല വളണ്ടിയർമാർക്കുള്ള സമ്മാനങ്ങൾ  മുഹമ്മദ് അഷ്മിൽ   ശ്രീദിയ ദിൽജിത്ത്   എന്നിവർ  പങ്കിട്ടു