സപ്തദിന സഹവാസ ക്യാമ്പ് സമാപനം.
പറമ്പായി. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സമാപനം 1 . 1. 2023 ന് ശിവപ്രകാശം യുപി സ്കൂളിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ചന്ദ്രൻ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി ഒ. എം ലീന അധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച വളണ്ടിയർമാർക്കുള്ള സമ്മാനം ശ്രീ. ചന്ദ്രൻ കല്ലാട്ടും, ശ്രീ എം വി ദേവദാസും ( പ്രസിഡണ്ട് അഞ്ചരക്കണ്ടി എജുക്കേഷൻ സൊസൈറ്റി) നൽകി. ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ സമ്മാനാർഹരായ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. ചടങ്ങിൽ ശ്രീമതി .എം .സുചിത്ര ( ഡെപ്യൂട്ടി എച്ച്, എം.. ശിവപ്രകാശം യു പി സ്ക്കൂൾ). അഞ്ചരക്കണ്ടി സ്കൂൾ പി.ടി.എ.പ്രസിഡണ്ട് രമേശൻ കരുവാത്ത്, ശിവപ്രകാശം സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ പി. കെ ലിജീഷ്, അഡ്വ: ഇ. രാഘവൻ , അഡ്വ: എം എം അജിത് കുമാർ .ശ്രീ ടി. ഗംഗാധരൻ മാസ്റ്റർഎന്നിവർ ആശംസകൾ അർപ്പിച്ചു.
സ്വാഗതം -ശ്രീമതി വികെ ബിന്ദു ( പ്രോഗ്രാം ഓഫീസർ അഞ്ചരക്കണ്ടി എച്ച് എസ് എസ് )