NSS സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസക്യാമ്പിന് തുടക്കം കുറിച്ചു..
കാവിന്മൂല : അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടീയർമാർക്കുള്ള സപ്തദിന സഹവാസക്യാമ്പിന് വൈകുന്നേരത്തോടെ തുടക്കമായി. പി. ടി. എ. പ്രസിഡന്റ് എം. വി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ലോഹിതാക്ഷൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കല്ലാട്ട് ,വാർഡ് മെമ്പർ സി . കെ. അനിൽകുമാർ, സ്കൂൾ മാനേജർ വി. പി. കിഷോർ, പ്രിൻസിപ്പൽ ഒ. എം. ലീന,അഞ്ചരക്കണ്ടി എഡ്യൂക്കേഷൻ ട്രഷററർ അഡ്വ. എം. എം അജിത്കുമാർ, സ്കൂൾ ഹെഡ്മിസ്ട്രെസ് എം സ്നേഹ,കമ്മിറ്റി അംഗം വിനോദ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സമീപവീടുകളിൽ വിതരണം ചെയ്യാനുള്ള ദേശിയപതാക അഞ്ചരക്കണ്ടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും വാർഡ്മെമ്പറും ആയ സി. കെ. അനിൽകുമാർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാതിക്ക് കൈമാറി.