DIGITAL PORTFOLIO OF THE ACTIVITIES OF THE SCHOOL ESPECIALLY NSS UNIT
Wednesday, September 28, 2022
Monday, September 26, 2022
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ദിനാചരണം
NSS DAY CELEBRATION
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായുള്ള ഫ്രീഡം വാൾ ഉദ്ഘാടനവും വീ കെയർ പദ്ധതിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട തലശ്ശേരി സബ് ജഡ്ജ് ശ്രീമതി വിൻസി ആൻജോസഫ് .ഉദ്ഘാടനം ചെയ്തു. .പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഴുവൻ രണ്ടാംവർഷ വളണ്ടിയർമാരും ഒന്നാം വർഷ അപേക്ഷകരും പങ്കാളികളായി.
Sunday, September 25, 2022
Day 3 ഐക്യമാണ് ശക്തി
ഭക്ഷണശേഷം ശ്രീമതി. സൂര്യ ആലക്കാടിന്റെ അതിമനോഹരമായ ഒരു മോട്ടിവേഷണൽ പ്രോഗ്രാം നടന്നു. വളണ്ടിയർമാരുടെ മനസറിഞ്ഞ് വിവിധ കളികളിലൂടെയായിരുന്നു പ്രോഗ്രാം മുന്നോട്ടുപോയത്..
മധുനുകരാൻ ശലഭങ്ങൾ..
ക്യാമ്പിന്റെ മൂന്നാംദിനത്തിൽ സമൂഹോദ്യാന നിർമാണവുമായി വളണ്ടിയർമാർ.അതിനുശേഷം സ്കൂൾ ഗ്രൗണ്ടിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.
ഭരണഘടനയെ അറിയാം
ഭരണഘടനയെ അറിയാം...
ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും പ്രധാനവും ബോധവത്ക്കരിച്ചുകൊണ്ടായിരുന്നു അഡ്വ. എം. എം. അജിത്കുമാർ സാറിന്റെ ക്ലാസ്സ്. ഭരണഘടനയിലെ വിവിധ ആർട്ടിക്കിളിനെ കുറിച്ചും മൗലികാവകാശങ്ങളെ കുറിച്ചും വിശദീകരിച്ചുകൊണ്ടായിരുന്നു ക്ലാസ്സ് മൂന്നോട്ടു പോയത്.വളണ്ടിയർമാരുടെ സംശയനിവാരണത്തോടെ തുടങ്ങിയ ക്ലാസ് വളരെ മനോഹരമായിരുന്നു..
Camp Day 2 ലഘുലേഖ വിതരണം
നാട്ടാരെ സൂക്ഷിക്കണേ...പകർച്ചവ്യാധിയുണ്ടേ..
ക്യാമ്പിന്റെ രണ്ടാദിനത്തിൽ മഴക്കാല പകർച്ചവ്യാധിക്ക് എതിരെ സ്കൂളിന്റെ സമീപവീടുകളിൽ വളണ്ടിയർമാർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. പരിസരണ ശുചീകരണത്തിന്റെ പ്രാധാന്യം ഗൃഹനാഥന്മാരെ പറഞ്ഞ് ബോധവത്കരിച്ചു.വളണ്ടിയർമാരുടെ പൂർണപങ്കാളിത്തം ഉറപ്പുവരുത്തി ചെയ്ത ഈ പ്രവർത്തനത്തിന് പ്രോഗ്രാംഓഫീസറും മറ്റു ടീച്ചർമാരും നേതൃത്വം നൽകി.